ക​ർ​ണാ​ട​ക​യി​ലെ വാ​രാ​ന്ത്യ ക​ർ​ഫ്യു ഒ​ഴി​വാ​ക്കി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വാ​രാ​ന്ത്യ ക​ർ​ഫ്യു ഒ​ഴി​വാ​ക്കി. അ​ടു​ത്ത ആ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ക​ർ​ഫ്യു ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ രാ​വി​ലെ അ​ഞ്ച് വ​രെ​യു​ള്ള രാ​ത്രി​കാ​ല ക​ർ​ഫ്യു തു​ട​രും.

ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ന് പു​റ​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ളു​ക​ൾ, സി​നി​മാ തി​യേ​റ്റ​റു​ക​ൾ, റെ​സ്റ്റോ​റ​ന്റു​ക​ൾ, ഓ​ഫീ​സു​ക​ൾ, മ​റ്റു ക​ട​ക​ൾ എ​ന്നി​വ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ ഇ​വി​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ട്യൂ​ഷ​ൻ-​കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​ല്ല.

പ​രി​ശീ​ല​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്വി​മ്മിം​ഗ് പൂ​ളു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു. പ​രി​ശീ​ല​ന​ത്തി​നാ​യി സ്‌​പോ​ർ​ട് കോം​പ്ല​ക്‌​സു​ക​ളും സ്റ്റേ​ഡി​യ​ങ്ങ​ളും തു​റ​ക്കാം. സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി തു​റ​ന്ന് ന​ൽ​കാം. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ 100 പേ​ർ​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *