വിറങ്ങലിച്ച് വയനാട്; മരണം 151 ആയി


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. 11 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെയാണിത്. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായെന്ന് ബന്ധുക്കള്‍ വിവരം നല്‍കിയ 200ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍, 98 പേരെയാണ് കാണാനില്ലാത്തതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.


ചൂരല്‍മലയില്‍ സൈന്യം ഇന്ന് രാവിലെ ആറോടെ തന്നെ രക്ഷാദൗത്യം പുനരാരംഭിച്ചിട്ടുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തുമെന്ന് റിപോര്‍ട്ടുണ്ട്.


അഗ്‌നിശമന സേന രാവിലെ ഏഴോടെ തിരച്ചില്‍ ആരംഭിച്ചു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുകയാണ് സേനയുടെ പ്രധാന ദൗത്യം. സന്നദ്ധപ്രവര്‍ത്തകരും സഹായത്തിനുണ്ട്.



Sharing is Caring