ദുരന്തഭൂമിയില്‍ ധ്രുവ് ഹെലികോപ്റ്ററെത്തി; നാവിക സേനയുടെ രക്ഷാ ദൗത്യം തുടരുന്നു


വയനാട്ടില്‍ ഉരുള്‍പൊട്ടി ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ നാവിക സേന രക്ഷാദൗത്യം തുടങ്ങി. വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ദൗത്യം. പരുക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്യുകയാണ്.


കരസേനയുടെ 130 അംഗ സംഘം അല്‍പ സമയത്തിനകം എത്തിച്ചേരുമെന്നാണ് അറിയുന്നത്. ഒറ്റപ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനായി താത്ക്കാലിക പാലം നിര്‍മിച്ചു.




Sharing is Caring