മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമം നടത്താന്‍?

download (5)ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത് ഇന്ത്യയില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണം നടത്താനെന്ന് റിപ്പോര്‍ട്ടുകള്‍. യു എസ് മുന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി സ്‌ട്രോബ് ടാബോട്ടാണ് ട്വിറ്ററില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിമാനത്തിന്റെ യാത്രാഗതിയും ഇന്ധനതോതും നോക്കിയാല്‍ ഇന്ത്യയെ ലക്ഷ്യമാക്കിയാണ് വിമാനം നീങ്ങിയത്. വിമാനം ആന്‍ഡമാന്‍ കടന്നുപോയതും ഈ സംശയത്തിന് ശക്തി നല്‍കുന്നു. വിമാനം റാഞ്ചിയതാണെങ്കില്‍ അവരുടെ ലക്ഷ്യം ഏതെങ്കിലും തന്ത്രപ്രധാന ഇന്ത്യന്‍ നഗരമാണെന്നും ടാബോട്ട് പറയുന്നു.
യു എസിലെ വിദേശകാര്യ വിദഗ്ധന്‍ കൂടിയാണ് സ്‌ട്രോബ് ടാബോട്ട.് വിമാനം റാഞ്ചിയതാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രിയും സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഈ വെളിപ്പെടുത്തല്‍ ഇന്ത്യയ്ക്കു നിര്‍ണായകമാകുമെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *