
സഞ്ജു മികച്ച താരമാണെന്നും സേവാഗ് പറഞ്ഞു. ഐ പി എല്ലില്‍ നല്ല പ്രകടനം കാഴ്ച്ചവച്ചു. സഞ്ജുവിന് മേല്‍ സമ്മര്‍ദ്ദം കുറവാണ്. ഉടന്‍ ഇന്ത്യന്‍ എ ടീമിലൊ, ബി ടീമിലൊ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ കോച്ചാകുന്നുവെങ്കില്‍ അത് സന്തോഷമുള്ള കാര്യമാണെന്നും സേവാഗ് ദില്ലിയില്‍ പറഞ്ഞു.
ഐപിഎല്‍ വാതുവെപ്പ് കേസ്സില്‍ ശ്രീശാന്തിനെതിരെ ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ശേഷം ഇതാദ്യമായാണ് ശ്രീശാന്തിന് പിന്തുണയുമായി സെവാഗ് രംഗതെത്തിയത്. നിലവില്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കുന്നുവെങ്കില്‍ സന്തോഷമുള്ള കാര്യമാണ്.
