ആദ്യസ്ഥാനക്കാരാകാന്‍ വോഡഫോണ്‍ സൂപ്പര്‍ പ്ലാനുകളുമായി രംഗത്ത്


പ്രീപെയ് ഡ് വരിക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്നുകൊണ്ട് വോഡഫോണ്‍ ഇന്ത്യ പുതിയ സമഗ്രമായ പ്ലാനുകള്‍ (വോയ് സ് പ്ലസ് ഡാറ്റ) അവതരിപ്പിച്ചു. വോഡഫോണ്‍ സൂപ്പര്‍ ഡേ, വോഡഫോണ്‍ സൂപ്പര്‍ വീക്ക് പ്ലാനുകള്‍ വഴി പരിധിയില്ലാത്ത ലോക്കല്‍, എസ് ടി ഡി കോളുകളും സൗജന്യ ഡാറ്റയും ലഭിക്കും.


വോഡഫോണ്‍ സൂപ്പര്‍ ഡേയില്‍ വരിക്കാര്‍ക്ക് 19 രൂപയ് ക്കു റീചാര്‍ജ് ചെയ് ത് വോഡഫോണ്‍ ശൃംഖലയില്‍ ഒരു ദിവസത്തേക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ് ടി ഡി കോളുകളും 100 എംബി ഡാറ്റയും (4 ജി ഹാന്‍ഡ് സെറ്റുകളില്‍) ആസ്വദിക്കാം.


വോഡഫോണ്‍ സൂപ്പര്‍ വീക്കിലൂടെ 49 രൂപയ് ക്കു റീചാര്‍ജ് ചെയ് ത് വോഡഫോണ്‍ ശൃംഖലയില്‍ ഒരാഴ് ചത്തേക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ് ടി ഡി കോളുകളും 250 എംബി ഡാറ്റയും (4ജി ഹാന്‍ഡ് സെറ്റുകളില്‍) ഉപയോഗിക്കാം. കൂടാതെ വോഡഫോണ്‍ സൂപ്പര്‍ വീക്കിലൂടെ 89 രൂപയ് ക്കു റീചാര്‍ജ് ചെയ് ത് മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 100 മിനിറ്റ് അധിക ടോക്ക് ടൈം കൂടുതലായി നേടാം.

തുടര്‍ച്ചയായി സംയോജിത പാക്ക് വാങ്ങലിലൂടെ ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും ഓരോ ആഴ് ചയിലും ഈ സൗകര്യങ്ങള്‍ മുടക്കമില്ലാതെ ആസ്വദിക്കാനാകും. സൂപ്പര്‍ ഡേ, സൂപ്പര്‍ വീക്ക് പാക്കുകള്‍ എല്ലാ റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും, വെബ് സൈറ്റിലും, മൈ വോഡഫോണ്‍ ആപ്പിലും ലഭ്യമാണ്. നിരക്കുകള്‍ ഓരോ സര്‍ക്കിലും വ്യത്യസ് തമായേക്കാം.



Sharing is Caring