സ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ ഏകദേശധാരണ. ബാറുകള്‍ തുറക്കുന്ന തരത്തില്‍ പുതിയ മദ്യനയം രൂപികരിക്കാനാണ് തീരുമാനം.യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ നിരോധിച്ചും ബിവ്റജസിന്റെ മദ്യവില്‍പ്പനശാലകള്‍ 10% വീതം പൂട്ടിയും പത്തു വര്‍ഷം കൊണ്ടു സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിപ്പോള്‍ പൂട്ടിയ മദ്യശാലകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.പഞ്ചനക്ഷത്രമൊഴികെ ഉള്ള ബാറുകളെല്ലാം പൂട്ടിയ കഴിഞ്ഞ സര്‍ക്കാറിന്റെ നയം അഴിച്ചു പണിയണമെന്ന ശക്തമായ സമ്മര്‍ദം സിപിഎമ്മിനു മേലുണ്ട്. സുപ്രീകോടതിയുടെ പാതയോര മദ്യനിരോധന ഉത്തരവ് കൂടി പരിഗണിച്ചുള്ള പുതിയ നയമായിരിക്കും വരിക. വിവിധ നിയമങ്ങളുടെ പിന്തുണയോട് കുടി ബാറുകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് നിരോധിത ലഹരി വസ്്തുക്കളുടെ ഉപയോഗം കൂടുകയും ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി മാഫിയ പിടി മുറുക്കുകയും ചെയ്തു എന്ന് എക്സൈസ് മന്ത്രി വിശദീകരിച്ചു. മോശം സാഹജര്യത്തില് പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ സാഹജര്യം ഇപ്പോള്‍ മെച്ചപ്പെടുത്തി എന്ന എക്സൈസിന്റെ പിന്തുണ കൂടി എല്‍ഡിഎഫ് സര്‍ക്കാറിന് ബാറുകള്‍ തുറക്കാനുണ്ട. ജൂണ്‍ 30നു മുന്‍പ് പുതിയ നയം പ്രഖ്യാപിക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി.
പുതിയ നയത്തോടെ 2014 മാര്‍ച്ച് 31 നു ശേഷം ലൈസന്‍സ് പുതുക്കാത്ത 418 ബാറുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 850 ബാറുകളും തുറക്കാനുള്ള അനുമതിയാകും
യുഡിഫ് സര്‍ക്കാറിന്റെ മദ്യനയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ആലോചിക്കാന്‍ ജൂണ്‍ എട്ടിന് ഇടതു മുന്നണി നേതൃയോഗം ചേരും. സിപിഎം സിപിഐ ചര്‍ച്ച അതിനു മുന്‍പ് നടന്നേക്കും. ഈ യോഗത്തില്‍ തന്നെ മദ്യനയത്തിന് അന്തിമ തീരുമാനം ആകുമൊ എന്നതിന് ഉറപ്പില്ല.
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ജൂണ്‍ 5,6 തിയതികള്‍ ചേരുന്നുണ്ട്. ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നത്തില്‍ നിയമാസഭാ തിരഞ്ഞെടുപ്പ പ്രചരണഘട്ടത്തില്‍ പൂട്ടിയതൊന്നും തുറക്കില്ല എന്നാണ് സീതാറാം യെച്ചുരി പറഞ്ഞത്.അതിനോട് പൂര്‍ണ്ണമായി യോജിക്കുന്നില്ല എന്നായിരുന്നു സംസ്ഥാന നേതൃത്വം പ്രതികരിച്ചത്.
2007 മാര്‍ച്ചില്‍ വി.എസ് അച്ച്യുതാനന്ദന് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയ അടിസ്ഥാനത്തില്‍ പുതിയനയം രൂപികരിക്കാനാണ് ആലോചന.2014വരെ ഈ നയം ഉമ്മന്‍ചാണ്ടി സര്‍ക്കാറും തുടര്‍ന്നിരുന്നു. എന്നാല്‍ ദേശിയ പാതയുടെ സമീപത്തെ മദ്യശാലകള്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ 400 മദ്യശാലകള്ക്കെ ഇതിന്റെ പ്രയോജനം കിട്ടു. ഈ വിധിക്കെതിരെ തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ബാര്‍ ഉടമകള്‍ പുനപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളില്‍ മാത്രം 40 ബാറുകള്‍ തുറക്കാന്‍ ലഭിച്ച അനുമതിയെ സിപിഐ പ്രതികൂലിച്ചിരുന്നു. സിപിഎം അനുകൂല ട്രേഡ് യൂണിയനുകളും ഇതിനെ എതിര്‍ത്തിരുന്നു. മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താല്‍ ലൈസന്‍സ് പുതുക്കാതിരുന്ന ബാറുകള്‍ ഇപ്പോള്‍ സാഹചര്യം മെച്ചപ്പെടുത്തി എന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.













