സംഘമിത്രയിൽ നിന്ന് ശ്രുതിഹാസൻ പിന്മാറി


സുന്ദർ സി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സംഘമിത്രയിൽ നിന്ന് ശ്രുതിഹാസൻ പിന്മാറി.ആര്യയും ജയം രവിയുമാണ് ചിത്രത്തിലെ നായകന്മാർ.യുദ്ധനൈപുണ്യമുളള രാജകുമാരിയുടെ വേഷമായിരുന്നു ശ്രുതിഹാസന് ചിത്രത്തിൽ.
വാർത്താക്കുറിപ്പിലാണ് ശ്രുതിഹാസൻ പിന്മാറ്റ തീരുമാനം അറിയിക്കുന്നത്.”വലിയ ചിത്രത്തിന്‍റെ ഭാഗമാകാൻ വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.എന്നാൽ തിരക്കഥയോ ഷെഡ്യൂൾ സംബന്ധിച്ച കൃത്യമായ തീയ്യതിയോ നൽകാത്തതിനാൽ പിന്മാറുന്നു.രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.കാൻ ഫിലിം ഫെസ്റ്റിൽ വച്ച് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് സംവിധായകനും നടന്മാരും ചേർന്ന് പുറത്തു വിട്ടിരുന്നു.




Sharing is Caring