ആസാമില്‍ വിമാനം പരിശീലന പറക്കല്‍ നടത്തുന്നതിനിടെ കാണാതായ തിരുവനന്തപുരം സ്വദേശിയായ വ്യോമസേനാ പൈലറ്റ് അച്ചുദേവിന്റെ കുടംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശ്വസിപ്പിച്ചു. ആസാമിലെ തേസ്പൂര് വ്യോമസേനാ കേന്ദ്രത്തിലുള്ള അച്ചുദേവിന്റെ പിതാവ് സഹദേവനെയാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തത്.
മേയ് 23 നാണ് അച്ചുദേവും സഹ പൈലറ്റും പറത്തിയ സുഖോയ് യുദ്ധ വിമാനം കാണാതായത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും പൈലറ്റുമാരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.













