വിന്‍സന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം ആഗസ്റ്റ് 6ന് റിലീസ് ചെയ്യും.

യുവനടന്‍ റോഷന്‍ ആന്‍ഡ്രൂസ് നായകനാകുന്ന വിന്‍സന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം ആഗസ്റ്റ് 6ന് റിലീസ് ചെയ്യും. ബിജോയ് പി.ഐയാണ് ചിത്രത്തിന്റെ സംവിധാനം. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ത്രില്ലറായി ഒരുക്കിയ ഈ കഥയില്‍ വിന്‍സെന്‍റ് എന്ന ഹിറ്റ്മാന്‍ തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു യാത്രവേളയില്‍ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമായി കഥ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു പോപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയ വിന്‍സെന്‍റ്, ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിക്കുകയാണ്.

വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോര്‍ത്തിണക്കിയാണ് വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം ഒരുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *