മുട്ടിൽ മരം മുറി കേസ് സംസ്ഥാന സർക്കാരിന് ഹൈകോടതിയുടെ വിമർശനം

മുട്ടിലിൽ പട്ടയഭൂമിയിലെ മരം മുറിച്ചു കടത്തിയ കേസിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. മരംമുറിക്കേസിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസ് എടുത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

മോഷണക്കുറ്റം ചുമത്തിയിട്ടുള്ള 68 കേസുകളിൽ പ്രതികളെ അറസറ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പട്ടയഭൂമിയിലെ മരം മുറിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും. പ്രതികൾക്കെതിരെ 700ൽ പരം കേസുകൾ എടുത്തിട്ടും അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. പിന്നാലെ അഗസ്റ്റിൻ സഹോദൻമാരെ പൊലീസ് അറസ്റ്റു ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *