ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘കൂഗിള്‍ കുട്ടപ്പ’ എന്ന ടൈറ്റിലില്‍ ഒരുക്കുന്ന ചിത്രത്തില്‍ സംവിധായകനും നടനുമായ കെ.എസ് രവികുമാറും ബിഗ് ബോസ് ഫെയിം ദര്‍ശന്‍, ലൂസ്ലിയ, യോഗി ബാബു എന്നിവരുമാണ് പ്രധാന താരങ്ങളാകുന്നത്.

നടന്‍ സൂര്യയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി, പടയപ്പ സിനിമകളുടെ സംവിധായകനാണ് കെ.എസ് രവികുമാര്‍. ശബരി- ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രവീണ്‍ ആന്റണി എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ അര്‍വിയാണ്. മലയാളചിത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് കൂഗിള്‍ കുട്ടപ്പനിലെ പ്രണയരംഗങ്ങള്‍ ഒരുക്കുന്നതെന്നും പൂര്‍ണമായും ഒരു ഫാമിലി എന്റര്‍ടെയ്നറായി ചിത്രം നിര്‍മിക്കുമെന്നുമാണ് സംവിധായകന്‍ ശരവണന്‍ അറിയിച്ചിട്ടുള്ളത്.തെങ്കാശിയിലെ ചിത്രീകരണത്തിന് ശേഷം സിനിമയുടെ ശേഷിക്കുന്ന ഭാഗങ്ങളുടെ ഷൂട്ടിനായി കൂഗിള്‍ കുട്ടപ്പ സംഘം ഇപ്പോള്‍ യൂറോപ്പിലാണ് ഉള്ളത്. രവികുമാറിന്റെ ആര്‍കെ സെല്ലുലോയിഡ്സ് ആണ് നിര്‍മാതാക്കള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *