പച്ചക്കറിക്കാരിയായ ”നേപ്പാള്‍ സുന്ദരി” സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


800x480_image59770649പാകിസ്താന്‍ ചായക്കച്ചവടക്കാരനായ നീലക്കണ്ണുള്ള സുന്ദരന്‍ പ്രശസ്തനായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു പച്ചക്കറിക്കാരിയായ നേപ്പാളി സുന്ദരിയും താരമായിരിക്കുകയാണ്. ഗൂര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള തൂക്കുപാലത്തിനു സമീപം പച്ചക്കറി കച്ചവടം നടത്തുന്നതിനിടെയാണ് യുവതി രൂപ്ചന്ദ്ര മഹാജന്‍ എന്നയാളുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് രൂപ്ചന്ദ്ര അവളുടെ ചിത്രങ്ങളെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
പച്ചക്കറി വില്‍പന നടത്തുന്നതിന്‍റെയും പച്ചക്കറി കുട്ട പുറത്തേറ്റി നടക്കുന്നതിന്‍റെയും ചിത്രങ്ങളാണ് രൂപ്ചന്ദ്ര മഹാജന്‍ പോസ്റ്റ് ചെയ്തത്.
വളരെ പെട്ടെന്നുതന്നെ ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തു.


തര്‍ക്കാരിവാലി (പച്ചക്കറി കച്ചവടക്കാരി) എന്ന ഹാഷ് ടാഗില്‍ ഈ യുവതി ഇപ്പോള്‍ ട്വറ്ററില്‍ നിറയുകയാണ്. മനംകവര്‍ന്ന ഈ സുന്ദരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി പരക്കംപായുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. എന്നാല്‍ ഈ യുവതിയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല.




Sharing is Caring