ബാഗ്ദാദ്: ആഭ്യന്തര യുദ്ധം ശക്തമായ ഇറാഖില്‍ യു.എസും ഇറാനും സംയുക്ത സൈനിക നീക്കത്തിന് ഒരുക്കം തുടങ്ങി. പ്രശ്‌നമേഖലകളില്‍ ഡ്രോണ്‍ ആക്രമണം ആലോചിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.
ഇറാഖിലെ വടക്കന്‍ മേഖലക്കുശേഷം തലസ്ഥാനമായ ബഗ്ദാദ് ലക്ഷ്യമിടുന്ന സുന്നി സായുധ വിമത വിഭാഗമായ ഐ.എസ്.ഐ.എലിനെതിരായ സൈനിക നീക്കത്തിന്റെ സാധ്യതകള്‍തേടി ഇറാനും യു.എസും അടുത്തദിവസം ചര്‍ച്ചനടത്തും. യു.എസുമായി ചേര്‍ന്ന് സംയുക്ത സൈനിക നീക്കം അടിയന്തരമായി പരിഗണിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.