
ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ മോദി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് അടക്കം ആറ് ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി അനില്‍ ഗോസ്വാമി ആവശ്യപ്പെട്ടതായി സൂചന. ഷീലാ ദീക്ഷിതിന് പുറമെ, കെ.ശങ്കരനാരായണന്‍ (മഹാരാഷ്ട്ര), എം.കെ നാരായണന്‍ (പശ്ചിമബംഗാള്‍), മാര്‍ഗരറ്റ് ആല്‍വ (രാജസ്ഥാന്‍), കമലാ ബെനിവാള്‍ (ഗുജറാത്ത്), ദേവേന്ദ്ര കന്‍വാര്‍ (ത്രിപുര) എന്നിവരോടാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഗഗവര്‍ണര്‍മാര്‍ സ്വമേധയാ രാജിവെച്ചില്‌ളെങ്കില്‍ രാഷ്ട്രപതിയെക്കൊണ്ട് അവരെ നീക്കം ചെയ്യിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുമെന്നാണ് വിവരം.
കേരളത്തില്‍ നിന്ന് ഒ. രാജഗോപാല്‍ അടക്കം മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ ഗവര്‍ണര്‍മാരാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം.
