ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഏറുന്നതും ആശങ്ക പരത്തുന്നു. 11 പേര്‍ക്കാണു ഡെങ്കി സ്ഥിരീകരിച്ചത്.ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേര്‍ ഈ കാലയളവില്‍ മരിച്ചതില്‍ ഒരാള്‍ ആലപ്പുഴ ജില്ലക്കാരനാണ്.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ജില്ലയില്‍ 1.5 ലക്ഷം പേര്‍ക്ക് പനി ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ 9,822 പേരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 21,390 പേര്‍ക്ക് വയറിളക്ക രോഗം ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എലിപ്പനി ബാധിച്ച് മൂന്നു മരണവും ഡെങ്കിപ്പനി ബാധിച്ച് ഒരു മരണവും സ്ഥിരീകരിച്ചു.
FLASHNEWS