ബ്രസീലിയ: ലോകകപ്പില്‍ ജര്‍മനി പോര്‍ചുഗല്‍ മല്‍സരത്തില്‍ ജര്‍മനിക്ക് എതിരില്ലാത്ത നാലുഗോളിന്റെ ജയം. മല്‍സരത്തില്‍ തോമസ് മ്യൂളറുടെ ഹാട്രിക് നേടി.8, 45, 78 മിനിറ്റുകളിലാണ് മ്യൂളറുടെ ഗോളുകള്‍ പിറന്നത്. മ്യൂളറുടെ (8) പെനാല്‍റ്റി ഗോളിലൂടെ മുന്നിലത്തെിയ ജര്‍മനിക്കായി പിന്നാലെ മാറ്റ്‌സ് ഹുമ്മല്‍സ് (32) ബുള്ളറ്റ് ഹെഡറിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു തകര്‍പ്പന്‍ ഗോളില്‍ (45) ജര്‍മന്‍ മേധാവിത്വം ഉറപ്പിച്ച മ്യൂളര്‍ രണ്ടാം പകുതിയിലാണ് ഹാട്രിക് (78) നേട്ടം തികച്ചത്. ബ്രസീല്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം കൂടിയായിരുന്നു ഇത്.
FLASHNEWS