ചോമ്പാല്‍ മിനിസ്റ്റേഡിയത്തിന് എം.പി. ഫണ്ടില്‍നിന്ന് 25 ലക്ഷം

വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് വടകര മണ്ഡലത്തില്‍ ഈ സാമ്പത്തികവര്‍ഷം ഒന്നേമുക്കാല്‍ കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. വിവ സ്‌കൂള്‍ ഓഡിറ്റോറിയത്തിന് 20 ലക്ഷം, ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന് 25 ലക്ഷം, ഒന്തംപറമ്പത്ത് ഫുട്പാത്തിന് 5 ലക്ഷം, പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേജ് നിര്‍മാണത്തിന് 8 ലക്ഷം,, ഹൗസിങ് കോളനിയില്‍ കിണര്‍ നിര്‍മാണത്തിന് 5 ലക്ഷം, പൂക്കാടിക്കല്‍ ഒന്തം റോഡിന് 2 ലക്ഷം, റോട്ടറി ക്ലബ്ബ് സ്‌കൂള്‍ കെട്ടിടത്തിന് 5 ലക്ഷം, പാക്കയില്‍ അങ്കണവാടി ചുറ്റുമതിലിന് ഒരു ലക്ഷം, മുതുവന- മായനപറമ്പത്ത് റോഡിന് 10 ലക്ഷം, ആസ്യ റോഡിന് 5 ലക്ഷം, പുത്തന്‍ വളപ്പില്‍ ശ്രീഹരി റോഡിന് 8 ലക്ഷം, മാനഞ്ചാല്‍-കോവുക്കല്‍ റോഡിന് 6 ലക്ഷം എന്നിങ്ങനെ അനുവദിക്കും. 

ഒഞ്ചിയം കപ്പള്ളിപ്പൊയില്‍ മദ്രസ്സ ഫുട്പാത്തിന് 5 ലക്ഷം, വെള്ളികുളങ്ങര- ആദിയൂര്‍കുനി റോഡിന് 7 ലക്ഷം, ചാമക്കുന്ന് കുടിവെള്ളപദ്ധതി രണ്ടാം ഘട്ടത്തിന് 5.40 ലക്ഷം, ചോറോട് കുരിക്കിലാട് വായനശാല- ഓട്ടുകമ്പനി റോഡിന് 4 ലക്ഷം, മാങ്ങോട്ട് പാറ- കുഞ്ഞിക്കണ്ടി മുക്ക് പാത്ത്വേക്ക് 2 ലക്ഷം, ചോറോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സോളാര്‍ പ്ലാന്റിന് 5.70 ലക്ഷം, കണ്ണ്യാറത്ത് മുക്ക്-വൈക്കിലശ്ശേരി തെരു റോഡിന് 4 ലക്ഷം, ഏറാമല കവ്വല്‍താഴെ കോവുമ്മല്‍ അങ്കണവാടി ഫുട്പാത്തിന് 4 ലക്ഷവും അനുവദിച്ചു. കണ്ണങ്കണ്ടിതാഴെ കോവുമ്മല്‍ ഫുട്പാത്തിന് 6 ലക്ഷം, ചെറുവയല്‍ തോട് പാലത്തിന് 4 ലക്ഷം, ആദിയൂര്‍ വാഴയില്‍ താഴെ-കരിങ്കല്‍പ്പാലം റോഡിന് 5 ലക്ഷം, കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്‍ കെട്ടിടനിര്‍മാണത്തിന് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *