
കൊച്ചി: 500 രൂപയ്ക്ക് ബാംഗ്‌ളൂര്‍കൊച്ചി വിമാനയാത്ര. എയര്‍ ഏഷ്യയാണ് കൊച്ചിക്കും ബാംഗ്‌ളൂരിനുമിടയില്‍ കുറഞ്ഞ നിരക്കില്‍ പുതിയ വിമാന സര്‍വീസ് നടത്തുക. എയര്‍ ഏഷ്യയുടെ ലോംഞ്ചിംഗ് ഓഫറായി ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും 500 രൂപയ്ക്ക് വിമാനയാത്ര നടത്താം. ജൂണ്‍ 22ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ആദ്യ സര്‍വീസ് ജൂലായ് 20നാണ്. ഒക്ടോബര്‍ 25 വരെയുളള യാത്രാ ടിക്കറ്റുകള്‍ക്ക് ഓഫര്‍ ബാധകമായിരിക്കും.
