ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാരോട് രാജി വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശംഭുരിഭാഗം ഗവര്‍ണര്‍മാരും നിരസിച്ചു.
കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കര നാരായണന്‍, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ബി.എല്‍ ജോഷി, മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവ്, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍,
ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബെനിവാള്‍, കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ്, അസം ഗവര്‍ണര്‍ ജെ.ബി പട്‌നായിക്ക്, പഞ്ചാബ് ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍, തുടങ്ങിയവര്‍ക്കാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഈ ഗവര്‍ണര്‍മാരെ ഫോണില്‍ വിളിച്ച് അനൗദ്യോഗികമായി രാജി ആവശ്യപ്പെടുകയായിരുന്നു.
അനൗദ്യോഗികമായ സന്ദേശത്തിനു പകരം രാജി വെക്കാനുള്ള നിര്‍ദേശം എഴുതി നല്‍കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ എന്നിവര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
അതെ സമയം കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജും, അസം ഗവര്‍ണര്‍ ജെബി പട്‌നായിക്കും രാജി വെക്കുമെന്നാണ് സൂചന. എന്നാല്‍ രാജിവാര്‍ത്ത ഇരുവരും നിഷേധിച്ചു. അഭ്യുഹങ്ങളോട് പ്രതിരിക്കാനില്ലെന്നും ഇരുവരും പറഞ്ഞു. ഊഹാപോഹങ്ങളോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്തും പ്രതികരിച്ചു.