ദേശീയപതായില്‍ അടിയന്തരമായി കുഴിയടക്കണം: ഹൈക്കോടതി

ദേശീയ പാതയിലെ കുഴിയടക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ദേശീയപാതയിലെ കുഴയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപടെല്‍.

എത്രയും വേഗം കുഴികള്‍ അടക്കണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റീജ്യണല്‍ ഓഫീസര്‍ക്കും പ്രൊജക്ട് ഡയറക്ടര്‍ക്കും ഹൈക്കോതി നിര്‍ദേശം നല്‍കി. അമിക്കസ്‌ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്.

ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിയില്‍ ബൈക്ക് യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചത്. പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിമാണ് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് മറ്റൊരു വാഹനം കയറിയിറങ്ങി മരിച്ചത്. രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *