കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; കേരളമടക്കം ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, മതിയായ പരിശോധന ഉറപ്പാക്കാനും കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കാനും വാക്സിനേഷൻ വേത്തിലാക്കാനും കേന്ദ്ര സർക്കാർ കേരളമടക്കം ഏഴ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരാനിരിക്കുന്ന ഉത്സവങ്ങളും ബഹുജന കൂട്ടായ്മകളും കോവിഡ് -19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.കേരളത്തിന് പുറമെ, ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾക്കാണ് കത്ത് നൽകിയത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മതിയായ ആർടി-പിസിആർ, ആന്റിജൻ പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണെന്ന് കത്തിൽ പറയുന്നു. വ്യാപനം തടയുന്നതിന് ഉയർന്ന കേസുകൾ, പോസിറ്റിവിറ്റി നിരക്ക്, ക്ലസ്റ്ററുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഓഗസ്റ്റ് 5 ന് അയച്ച കത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പങ്കിട്ട കോവിഡ്-19 പുതുക്കിയ മാർഗരേഖ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ മാസം കേരളത്തിൽ പ്രതിദിനം ശരാശരി 2,347 കേസുകളും മഹാരാഷ്ട്രയില് 2,135 കേസുകളും റിപ്പോര്ട്ട് ചെയ്തതായും രാജേഷ് ഭൂഷൺ കത്തിൽ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *