കാപ്പാട് കണ്ണൻകടവിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീടിൻ്റെ ബീം തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു

കൊയിലാണ്ടി: കാപ്പാട് കണ്ണൻകടവിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീട് തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു. വെങ്ങളം സ്വദേശി ചീറങ്ങോട്ട് രമേശൻ ആണ് മരിച്ചത്.ഒരു തൊഴിലളിക്ക് ഗുരുതരമായി പരിക്കേറ്റു. ബീമുകൾക്കിടയിൽ കുടിങ്ങിയ തൊഴിലാളികളെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തേക്കെടുത്തത്. പഴയ വീട് പൊളിച്ച് നീക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാട്ടിലപീടിക സ്വദേശി വേലായുധൻ, വെങ്ങളം സ്വദേശി രമേശൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രമേശൻ മരണപ്പെടുകയായിരുന്നു.

ജെ സി ബി എത്തിച്ചാണ് രമേശിൻ്റെ രക്ഷാപ്രവർത്തനം നടത്തിയത് 20 മിനുട്ടോളം ബീമിനുള്ളിൽ കുടുങ്ങി കിടന്നതായി രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസി റഫീഖ് പറഞ്ഞു.

നാട്ടുകാരും കൊയിലാണ്ടി പോലീസും, ഫയർഫേഴ്സും, റവന്യൂ വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ,സീനിയർ ഫയര്‍&റെസ്ക്യു ഓഫീസർ റഫീഖ് കാവിൽ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ, ശ്രീരാഗ്,അമൽ ,ലിനീഷ്, റിനീഷ്,നിതിൻ രാജ് ഹോംഗാർഡ് മാരായ പ്രദീപ്,രാജീവ്, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *