പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തില്‍െപ്പട്ടവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം


sheetalകൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍െപ്പട്ടവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയിലുള്ളവര്‍ പെരുമ്പാവൂര്‍ പോലീസില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് മലയാളികളായ ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഉത്തരേന്ത്യയില്‍ നിന്നും എത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നുകരുതുന്ന സംഘം ആക്രമിച്ചിരുന്നു. ഇതിനെക്കുറിച്ച് പരാതിപ്പെടാന്‍ എത്തിയ പതിനൊന്നോളം പേര്‍ക്കെതിരെയാണ് നോര്‍ത്ത് എസ്ഐ സ്വമേധയാ കേസ് എടുത്ത് ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം. പൊതു സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന് ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തിന് പുറമേ, പരാതി നല്‍കാനെത്തിയ പതിനൊന്ന് പേര്‍ക്കെതിരെ, സെക്ഷന്‍ 394, 395 അടക്കമുള്ള ഗൗരവ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്ത് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്.ശീതള്‍ ശ്യാം എന്ന ട്രാന്‍സ്്‌ജെന്‍ഡറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്.