പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ ദിനം; സഹകരണം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്


13501581_1115343961841995_8573435851350159820_nദൈനം ദിന ജീവിതത്തില്‍ നിന്ന് പ്ളാസ്റ്റിക്ക് ബാഗുകളെ ഒഴിവാക്കി പരിസ്ഥിതി സംരക്ഷണത്തില്‍ പങ്ക് ചേരാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
പ്ളാസ്റ്റിക് കാരി ബാഗുകള്‍ ദൈനംദിന ജീവിതത്തിന്റെ ‘ഭാഗമാക്കി മലയാളികള്‍ മാറ്റിയിട്ടു വര്‍ഷങ്ങളായി. നേരത്തെ തുണി സഞ്ചിയിലും ചണ സഞ്ചിയിലും കടലാസു കെട്ടുകളായുമായാണ് നാം നിത്യാപയോഗ സാധനങ്ങളും പലചരക്കും വാങ്ങിയിരുന്നത്. മത്സ്യം വാങ്ങാന്‍ ഉപയോഗിച്ചിരുന്നത് “മീന്‍ കൊട്ട “ എന്നു പേരുള്ള പച്ചോല കൊണ്ടുണ്ടാക്കുന്ന കുട്ടയായിരുന്നു. പ്ളാസ്റ്റിക് ബാഗുകള്‍ സാര്‍വത്രികമായതോടെ തുണിസഞ്ചിയും പേപ്പര്‍ ബാഗും നാട്ടിന്‍പുറത്ത് ലഭ്യമാകുന്ന വസ്തുക്കള്‍ കൊണ്ടുള്ള കുട്ടകളുമെല്ലാം പിന്‍വാങ്ങി.


ഇന്ന് പ്ളാസ്റ്റിക് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന സാന്നിധ്യമായി പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍ മണ്ണില്‍ കുമിഞ്ഞു കൂടുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേതുണ്ട്. അതില്‍ ഓരോരുത്തരുടെയും ഇടപെടലും ജാഗ്രതയും പ്രധാനമാണ്. സംസ്ഥാനത്തെ തദ്ദേശ ഭരണ വകുപ്പ് ഇന്ന് പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ ദിനമായി ആചരിക്കുകയാണ്. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ പ്ളാസ്റ്റിക് കാരി ബാഗ് മുക്തമാക്കാനുള്ള ഈ സംരംഭത്തില്‍ എല്ലാ ജനങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണം എന്നു അഭ്യര്‍ത്ഥിക്കുന്നു.




Sharing is Caring