ട്രെയിന്‍ യാത്ര: നിരക്ക്‌ ഇന്നു മുതല്‍ കൂടും


ട്രെയിന്‍ യാത്രാനിരക്കില്‍ ഇന്നു മുതല്‍ വര്‍ധന നിലവില്‍വരും. 14 ശതമാനം സേവന നികുതിയും (സര്‍വീസ്‌ ടാക്‌സ്‌) അര ശതമാനം സ്വഛ്‌ ഭാരത്‌ സെസും റെയില്‍വേ ടിക്കറ്റ്‌ ചാര്‍ജിനൊപ്പം ഈടാക്കുന്നതിനാലാണു വര്‍ധന. റെയില്‍വേക്ക്‌ പ്രതിവര്‍ഷം 1,000 രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ. നിലവില്‍ റെയില്‍വേയുടെ വരുമാനം പ്രതിവര്‍ഷം ശരാശരി 35,000 രൂപയാണ്‌.
സര്‍വീസ്‌ നികുതിയും സെസും ഈടാക്കുന്നതിനാല്‍ എ.സി? ഒന്നാം ക്ലാസ്‌, രണ്ടാം ക്ലാസ്‌ കോച്ചുകളിലെ യാത്രാ കൂലിയില്‍ 4.35 ശതമാനം വര്‍ധിക്കുമെന്ന്‌ റെയില്‍വേ ബോര്‍ഡ്‌ വെള്ളിയാഴ്‌ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ബജറ്റിലാണു സര്‍വീസ്‌ ടാക്‌സ്‌ 12.36 ശതമാനത്തില്‍നിന്ന്‌ 14 ആയി ഉയര്‍ത്തിയത്‌.
സ്വഛ്‌ ഭാരത്‌ സെസ്‌ ഏര്‍പ്പെടുത്തുന്നത്‌ മറ്റുമേഖലയിലെ വിലയെയും ബാധിക്കും. വിമാന ടിക്കറ്റ്‌, മൊബൈല്‍ ഫോണ്‍, ലോഡ്‌ജ്‌, ടൂറിസ്‌റ്റ്‌ വാഹനങ്ങള്‍, ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി, കറന്‍സി വിനിമയം, ഭാഗ്യക്കുറി എന്നിവയുടെ വിലയിലും മാറ്റമുണ്ടാക്കും.




Sharing is Caring