സുനന്ദപുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ആന്തരികാവയവ പരിശോധന സംബന്ധിച്ച എഫ്.ബി.ഐ. റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് മെഡിക്കല്‍ ബോര്‍ഡിന് കൈമാറി.ഇത് വിശദമായി പഠിച്ച് സമഗ്ര റിപ്പോര്‍ട്ട് തയാറാക്കാന്‍ ബോര്‍ഡിന് പോലീസ് നിര്‍ദേശം നല്‍കി. രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ട് കൈമാറാനാണു നിര്‍ദേശം. റിപ്പോര്‍ട്ട് പുറത്തുവന്ന പശ്‌ചാത്തലത്തില്‍ കേസന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ശശി തരൂരിനെ വീണ്ടും ചോദ്യംചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. അതോടൊപ്പം തരൂരിനെ നുണപരിശോധനക്കു വിധേയനാക്കാന്‍ കോടതിയുടെ അനുമതി തേടുന്നതിനുള്ള നീക്കവും തുടങ്ങി.












