ജിഹാദി ജോണി’ന്റെ ഭീഷണി; എയർ ഫ്രാൻസ് വിമാനം താഴേയിറക്കി


ബോംബ് ഭീഷണിയെ തുടർന്ന് എയർ ഫ്രാൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. പ്രാദേശിക സമയം ശനിയാഴ്ചശേഷമാണ് ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. വിമാനത്തിൽ ബോംബുണ്ടെന്ന ട്വീറ്റ് ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ജിഹാദി ജോൺ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിൽ നിന്നാണ് ട്വീറ്റ് വന്നിരിക്കുന്നത്.വിമാനത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച ശേഷം ബോംബിനായുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.




Sharing is Caring