പൂട്ടിയത് തുറക്കില്ല, ഇനി പൂട്ടുകയുമില്ല; മദ്യനയത്തില്‍ മന്ത്രി


TP-Ramakrishnanബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടേണ്ട ആവശ്യമില്ലെന്നാണ് തല്‍ക്കാലത്തേക്ക് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. യു.ഡി.എഫ് നയം നടപ്പാക്കാനല്ല എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. പൂട്ടിയത് തുറക്കില്ല, ഇനി പൂട്ടുകയുമില്ല എന്നാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്ന മദ്യനയം. ജനങ്ങളോട് ആലോചിച്ച ശേഷം സമഗ്രമായ മദ്യനയം രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.




Sharing is Caring