നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു


ന്യൂഡല്‍ഹി: 12നും 13നും നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു.ഡല്‍ഹി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്മാറ്റം. സമരത്തിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നിര്‍ദേശം നല്‍കിയത്. എസ്.ബി.ടിയുള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുക എന്നാവശ്യപ്പെട്ടാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.




Sharing is Caring