സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി മേഴ്സിക്കുട്ടനെയും നിയമിക്കുo


T-P-dasanതിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി ഒളിമ്ബ്യന്‍ മേഴ്സിക്കുട്ടനെയും നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.


15 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കൗണ്‍സില്‍ ഭരണസമിതിയെയും നിയമിക്കും. വിവിധ അസോസിയേഷനുകളിലെ പ്രതിനിധികളും സ്പോര്‍ട്സ് രംഗത്തെ വിദഗ്ധരും മുന്‍കാല സ്പോര്‍ട്സ് താരങ്ങളും ഭരണസമിതിയില്‍ അംഗങ്ങളാകും.


മുന്‍ ബാഡ്മിന്‍റണ്‍ താരം ജോര്‍ജ് തോമസ്, വോളിബാള്‍ താരം കിഷോര്‍ കുമാര്‍, കയാക്കിങ് അസോസിയേഷന്‍ പ്രതിനിധി ഡി. വിജയകുമാര്‍ എന്നിവര്‍ അംഗങ്ങളാകുമെന്നാണ് വിവരം. 14 ജില്ലകളിലെ ഭരണസമിതികളും സമാന രീതിയില്‍ പുനഃസംഘടിപ്പിക്കാനാണ് കായിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.



Sharing is Caring