കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രം സര്‍വ്വകക്ഷി യോഗം വിളിക്കണം: സിപിഐ എം


കശ്മീരിലെ അപകടകരമായ സ്ഥിതിയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ കടുത്ത ഉല്‍കണ്ഠ രേഖപ്പെടുത്തി. 25ലേറെ പേര്‍ ഇതുവരെ കൊല്ലപ്പെട്ടു, ഇതില്‍ ഭൂരിപക്ഷവും യുവാക്കളാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.


പ്രതിഷേധം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കുന്നതിനും ബിജെപി കക്ഷിയായുള്ള കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ മറ്റ് രാഷ്ട്രീയ കക്ഷികളോടും സംഘങ്ങളോടും ചര്‍ച്ച നടത്തണം. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.




Sharing is Caring