നടി സാന്ദ്ര തോമസ് വിവാഹിതയായി; വരന്‍ നിലമ്പൂര്‍ സ്വദേശി വില്‍സണ്‍ തോമസ്


നടിയും സിനിമാ നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. വ്യവസായിയും നിലമ്പൂര്‍ എടക്കര സ്വദേശിയുമായ വില്‍സണ്‍ ജോണ്‍ തോമസാണ് വരന്‍. നിലമ്പൂര്‍ എടക്കര മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍വെച്ച് തിങ്കളാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. നടന്മാരായ വിജയ് ബാബു, മിഥുന്‍ മാനുവല്‍ തോമസ്, നടിമാരായ പാര്‍വതി, ആന്‍ അഗസ്റ്റിന്‍, സ്വാതി റെഡ്ഡി, പേളി മാണി തുടങ്ങിയ നിരവധി പേര്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.


1991 ല്‍ നെറ്റിപ്പട്ടം എന്ന സിനിമയിലൂടെയായിരുന്നു സാന്ദ്രയുടെ അരങ്ങേറ്റം. ചെപ്പുകിലുക്കണ ചങ്ങാതി, ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളില്‍ സാന്ദ്ര അഭിനയിച്ചു. ഇതില്‍ ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫ്രൈഡേ എന്നീ ചിത്രങ്ങള്‍ സാന്ദ്ര നിര്‍മ്മിച്ചതാണ്.




Sharing is Caring