സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു


_20160712_070012സിപിഐ എം പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറി സി വി ധനരാജിനെ(41) യാണ് വെട്ടിക്കൊന്നത്. മൂന്ന് ബൈക്കിലെത്തിയ ആര്‍എസ്എസ് ക്രിമിനല്‍സംഘം വീട് വളഞ്ഞശേഷം അതിക്രമിച്ചുകയറി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീട്ടുകാരുടെ മുന്നിലാണ് വെട്ടിവീഴ്ത്തിയത്. പരിക്കേറ്റ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.പരേതനായ ബാലകൃഷ്ണന്റെയും സി വി മാധവിയുടെയും മകനാണ്. ഭാര്യ എം വി സജിനി (ഡിവൈഎഫ്ഐ കുന്നരു മേഖല ജോയിന്റ് സെക്രട്ടറി) മക്കള്‍: വിവേകാനന്ദ്, വിദ്യാനന്ദ്. സഹോദരങ്ങള്‍: നളിനി, പ്രീതി.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ സി.പി.എം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം ചൊവ്വാഴ്ച 11 മണിക്ക് പയ്യന്നൂരില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശവസംസ്‌കാരം ഉച്ചയ്ക്ക് കുന്നരു കാരന്താട്ടില്‍ നടക്കും.




Sharing is Caring