സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ

സ്വവര്‍ഗ വിവാഹം അനുവദനീയമല്ലാത്ത രാജ്യത്ത് സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ. ജപ്പാനില്‍ ഇത്തരം നടപടിയിലേക്ക് കടക്കുന്ന ആദ്യത്തെ വലിയ മുന്‍സിപ്പാലിറ്റിയാണ് ടോക്കിയോ. നഗരത്തില്‍ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്വവര്‍ഗ പങ്കാളികള്‍ക്കാണ് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കഴിഞ്ഞ ജൂണില്‍ ജപ്പാനിലെ ഒരു ജില്ലാ കോടതി രാജ്യത്തെ സ്വവര്‍ഗ വിവാഹ നിരോധനം ശരിവച്ചിരുന്നു.

എന്നാല്‍ ഇതിന് ശേഷമാണ് ടോക്കിയോയുടെ അപ്രതീക്ഷിത നീക്കമെത്തുന്നത്. ഷിബുയ ജില്ലയാണ് ആദ്യമായി സ്വവര്‍ഗ പങ്കാളികള്ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. 2015ലായിരുന്നു ഇത്. ഈ നീക്കത്തെ ജപ്പാനിലെ 200ല്‍ അധികം വരുന്ന ചെറു സമൂഹങ്ങളും സമാന നടപടി സ്വീകരിച്ചിരുന്നു.

നിയമപരമായ സാധ്യതയില്ലെങ്കിലും ക്വീര്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് പൊതു സേവനങ്ങളായ വീട്, ആരോഗ്യം, ക്ഷേമം തുടങ്ങിയ ലഭ്യമാകാന്‍ ഈ സര്‍ട്ടിഫിക്കറ്റ് സഹായിക്കും.ഒകോടബര്‍ 28 മുതല്‍ 137 പങ്കാളികളാണ് സര്ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് ടോക്കിയോ ഗവര്‍ണര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *