ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു


ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ശാന്ത സമുദ്രത്തിലാണ് മിസൈല്‍ പതിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈല്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ കുറിച്ച് വ്യക്തതയില്ല.


കിം ജോങ് ഉന്നിന്റെ ആണവ പദ്ധതിയെ കുറിച്ച് ആശങ്ക നിലനില്‍ക്കേയാണ് പുതിയ പരീക്ഷണം. ഈ വര്‍ഷം മാത്രം നാല്‍പതിലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.




Sharing is Caring