അമേരിക്കന്‍ ഹിപ് ഹോപ് സംഗീത ബാന്‍ഡ് മിഗോസ് അംഗം റാപ്പര്‍ ടേക്ക് ഓഫ് (28) വെടിയേറ്റ് മരിച്ചു. ഹൂസ്റ്റണില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്.
കിര്‍ഷ്‌നിക് ഖാരി ബാള്‍ എന്നാണ് ടേക്ക് ഓഫിന്റെ യഥാര്‍ത്ഥ പേര്. ഒരു സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുക്കവേയാണ് വെടിയേറ്റത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി














