ജയം രവി നായകനാകുന്ന ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഇരൈവന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി; നയന്‍താര നായികയാകുന്ന ചിത്രത്ത്തിന്‍റെ കൂടുതല്‍ വിശേഷങ്ങ‍ളിലേക്ക്

‘പൊന്നിയിന്‍ സെല്‍വന്റെ’ വിജയത്തിളക്കത്തിലാണ് ജയം രവി. ‘അരുള്‍മൊഴി വര്‍മന്‍’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ജയം രവി അവതരിപ്പിച്ചത്.

ഇപ്പോഴിതാ ജയം രവിയുടെ പുതിയ സിനിമയുടെ അപ്‍ഡേറ്റാണ് പുറത്തുവരുന്നത്. ‘പൊന്നിയിന്‍ സെല്‍വന്’ ശേഷം ജയം രവിയുടേതായി ഒരുങ്ങിയ ചിത്രത്തെ കുറിച്ചുള്ളതാണ് റിപ്പോര്‍ട്ട്.

ജയം രവി നായകനാകുന്ന ‘ഇരൈവന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായിട്ടാണ് അറിയിച്ചിരിക്കുന്നത്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങ‍ള്‍ പുറത്തുവിട്ടിട്ടില്ല. നയന്‍താരയാണ് നായിക.

എന്‍ കല്യാണ കൃഷ്‍ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘അഗിലന്‍’ എന്ന ചിത്രമാണ് ജയം രവിയുടേതായി റിലീസ് ചെയ്യാനുള്ളത്. നവംബര് 11ന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെയാണ് എത്തുക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സ്‍ക്രീന്‍ സീന്‍ എന്റര്‍ടെയ്‍ന്‍മെന്റ്ആണ് ‘അഗിലന്‍’ നിര്‍മിക്കുന്നത്.

ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം ‘സൈറണ്‍’ ആണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് സൈറണ്‍ ഒരുക്കുന്നത്. സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം, സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര് യുവരാജ് അലി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *