ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്കില്‍ ജഡ്ജിമാര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം

ഏകദശി മഹോല്‍സവത്തിന്റെ ഭാഗമായുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതിവിളക്കിന്റെ നടത്തിപ്പില്‍ നിന്നും തൃശൂര്‍ ജില്ലയിലെ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ വിട്ടു നില്‍ക്കണമെന്ന് ഹൈക്കോടതി. ഇത് കാണിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് ആ ജില്ലയുടെ ചുമതലയുളള ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ കത്തു നല്‍കി. കോടതി ഒരു മതേതര സ്ഥാപനമാണ്.

അത് കൊണ്ട് ഒരു പ്രത്യേക മതത്തിന്റെ പേരില്‍ നടക്കുന്ന ചടങ്ങുകളില്‍ കോടതികള്‍ പങ്കെടുത്ത് കൂടായെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ കത്തില്‍ പറഞ്ഞു.
ഇതിനെ കോടതി വിളക്ക് എന്ന് വിളിക്കുന്നത് പോലും അസ്വീകാര്യമാണ്. നേരിട്ടോ അല്ലാതയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഇതില്‍ പങ്കെടുക്കരുത്. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. ഇതര മതസ്ഥരായ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഹൈക്കോടതി പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *