ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന സംഭവത്തിൽ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍ഗോഡ് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നതില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. കരാറുകാരായ അഹമ്മദ് അലി, അബ്ദുല്‍ ബഷീര്‍, തൊഴിലാളിയ ഷാമില്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ബേക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ തുടങ്ങിയ ശാസ്ത്ര മേളയുടെ പന്തലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ തകര്‍ന്നു വീണത്. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.അപകടത്തില്‍ 30 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിര്‍മാണത്തിലെ അപാകതയാണ് പന്തല്‍ തകരാന്‍ കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തില്‍ കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *