ഇലന്തൂര്‍ നരബലിക്കേസ്:ഭഗവല്‍സിംഗിന്റെയും ലൈലയുടെയും പെരുമാറ്റം സമനില തെറ്റിയ തരത്തില്‍

ഇലന്തൂര്‍ നരബലിക്കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറയുന്നത് പരസ്പര വിരുദ്ധമായിട്ടെന്ന് പൊലീസ്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗും ലൈലയും സമനിലതെറ്റിയ തരത്തിലാണ് കസ്റ്റഡിയില്‍ പെരുമാറുന്നതെന്നും ഇത് വസ്തുതകള്‍ മറച്ചുവെക്കുന്നതിനുള്ള ഇവരുടെ ശ്രമമാണെന്നും വിശദമായ പരിശോധനയിലൂടെയെ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.

കേസില്‍ 12 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

പ്രതികളുമായുള്ള പൊലീസ് തെളിവെടുപ്പു തുടരുകയാണ്. 24 വരെയുള്ള കസ്റ്റഡി കാലത്തു പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് പൊലീസ് ശ്രമം. ഇതിന്റെ ഭാഗമായി ഇലന്തൂരില്‍ ഇന്നും പൊലീസിന്റെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പു നടത്തി

Spread the love

Leave a Reply

Your email address will not be published. Required fields are marked *