മെസിയുടെ ചരിത്ര ഗോള്‍ ടൈംസ് സ്‌ക്വയറില്‍ ആഘോഷിച്ച്‌ ആയിരങ്ങള്‍


ലിയോണല്‍ മെസിയുടെ അരങ്ങേറ്റത്തിന് ടൈംസ് സ്‌ക്വയറും സാക്ഷിയായി. ആയിരങ്ങളാണ് മെസിയുടെ അരങ്ങേറ്റത്തിന് ടൈംസ് സ്‌ക്വയറില്‍ തടിച്ചുകൂടിയത്.ആദ്യ ഇലവനില്‍ മെസി ഇടം നേടിയിരുന്നില്ല.


60-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടിലെത്തിയത്. അദ്ദേഹം ആരാധകരെ നിരാശരാക്കിയതുമില്ല. 89-ാം മിനിറ്റില്‍ ഗോള്‍ നേടി, മെസി ആരാധകരെ ആവേശത്തിലാഴ്ത്തി.


ഗോള്‍ നേടുമ്ബോഴുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നത്. പലരും ചരിത്രനിമിഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മേജര്‍ ലീഗ് സോക്കറില്‍ മെസിയുടെ ആദ്യ ഗോളായിരുന്നു അത്.



Sharing is Caring