ഇഡാലിയ ചുഴലിക്കാറ്റിന്‍റെ ഭീഷണിയില്‍ ഫ്ലോറിഡ. മണിക്കൂറില്‍ 120 കിമി. വേഗതയുള്ള കാറ്റുമായി ക്യൂബയില്‍ നിന്ന് നീങ്ങുന്ന ‘ഇഡാലിയ’ നാളെ ഫ്ലോറിഡയില്‍ നിലം തൊട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ഇതിനെത്തുടര്‍ന്ന് ഫ്ലോറിഡയിലെ ടാമ്ബ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്.
കാറ്റഗറി മൂന്ന് ചുഴലിക്കാറ്റായ ‘ഇഡാലിയ’ ഫ്ലോറിഡയില്‍ നിലം തൊട്ടാല്‍ കനത്ത മഴക്കും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫ്ലോറിഡയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.














