റസൂല്‍ പൂക്കുട്ടി ഒരുക്കുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്


ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ഒരുക്കുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. ആസിഫ് അലിയും ഇന്ദ്രജിത്തും അര്‍ജുൻ അശോകനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ഒരു സസ്പെൻസ് ത്രില്ലര്‍ എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് സൂചനകള്‍.ചില്‍ഡ്രൻ റീ യുണൈറ്റഡ് എല്‍.എല്‍.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷൻസും ചേര്‍ന്നൊരുക്കുന്ന “ഒറ്റ”യുടെ നിര്‍മ്മാതാവ് എസ് ഹരിഹരനാണ്.


ആസിഫ് അലിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദില്‍ ഹുസൈൻ, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാര്‍, മംമ്ത മോഹൻദാസ്, ജലജ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.


എം. ജയചന്ദ്രൻ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോൻസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.



Sharing is Caring