കിഫ്ബി കേസില്‍ തോമസ് ഐസക് ഇ ഡിക്ക് മുന്നില്‍ ഹാജരായേക്കില്ല

കിഫ്ബി കേസില്‍ മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായേക്കില്ല.

കേസിനെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നാണ് അറിയുന്നത്. ഇതിന്റെ ആദ്യഘട്ടമായി ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും. അതേ സമയം തോമസ് ഐസക്ക് ഇഡിക്കു മുന്നില്‍ ഹാജരാകുന്നതില്‍ സിപിഎം തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച കൈക്കൊള്ളും.

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം. ചോദ്യം ചെയ്യലിനായി 11ന് ഹാജരാകാനാണ് തോമസ് ഐസകിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിനു വിധേയനാകാനായി ഹാജരാകേണ്ട എന്നാണ് നിലവിലെ തീരുമാനം. പകരം തന്റെ നിലപാട് വിശദീകരിച്ച്‌ വിശദമായ മറുപടിക്കത്ത് തോമസ് ഐസക് ഇഡിക്കു നല്‍കും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *