ഇത്തവണ ക്രീം ബിസ്‌ക്കറ്റ്, ഓണക്കിറ്റില്‍ ‘മിഠായിപ്പൊതി’ ഉണ്ടാകില്ല

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ ഇത്തവണ മിഠായി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഇതിന് പകരമായി ക്രീം ബിസ്‌കറ്റ് ആയിരിക്കും കിറ്റില്‍ ഉള്‍പ്പെടുത്തുകയെന്നാണ് വിവരം. ചോക്ലേറ്റ് അലിഞ്ഞു നശിച്ചുപോകാന്‍ സാധ്യതയുള്ളതിനാലാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ഒരു മാസത്തിലേറെ നീളുന്നതാണ് സംസ്ഥാനത്തെ കിറ്റ് വിതരണ പരിപാടി. ഈ നീണ്ട കാലയളവ് കിറ്റിലെ ചോക്ലേറ്റ് നശിച്ചുപോകാന്‍ ഇടയാക്കുമെന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

പതിനേഴോളം സാധനങ്ങളാണ് ഇത്തവണ കിറ്റില്‍ ഉണ്ടാവുകയെന്നാണ് വിവരം. നേരത്തെ 13 ഇനങ്ങള്‍ നിശ്ചയിച്ചിരുന്നതാണ് പതിനേഴിലേക്ക് ഉയരുന്നത്. മില്‍മയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ ഉള്‍പ്പെടുത്തും. പായസത്തിലേക്ക് ഉള്ള ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് സാധനങ്ങളുടെ എണ്ണം ഉയര്‍ന്നത്.

444.50 രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണക്കിറ്റിനാണ് സപ്ലൈകോ ശുപാര്‍ശ. ഇനങ്ങള്‍ സംബന്ധിച്ച് അന്തിമ തീരമാനമാക്കുന്നതിന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍, സപ്ലൈകോ എംഡി അലി അസ്ഗര്‍ പാഷ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വില സംബന്ധിച്ചു ധാരണയാകുമ്പോള്‍ ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാകും.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന് മന്ത്രി സഭായോഗത്തിലാണ് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ തീരുമാനം ഉണ്ടായത്. ഓണത്തിന് മുന്നോടിയായി നല്‍കുന്ന സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ 13 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചുത്. 86 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. എല്ലാവര്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കുന്നതിനായി ആകെ 469.70 രൂപ ചെലവ് വരുമെന്നാണ് സപ്ലൈകോ കണക്കുകൂട്ടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *