മധ്യ-വടക്കന്‍ കേരളത്തില്‍ കനത്ത കാറ്റും മഴയും; മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം

കേരളത്തിലെ വിവിധ മേഖലകളില്‍ കനത്ത മഴ. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കനത്ത മഴയും കാറ്റും നാശം വിതച്ച് തുടരുന്നത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുമ്പോള്‍ മധ്യകേരളത്തില്‍ കാറ്റും മഴയും നാശം വിതയ്ക്കുകയാണ്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ മലയോര മേഖലയില്‍ വന്‍ നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിശക്തമായ കാറ്റില്‍ മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വന്‍ തോതില്‍ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിടത്തും ആളപായമില്ല.

എറണാകുളം ജില്ലയുടെ പലമേഖലയിലും പുലര്‍ച്ചെ അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. പറവൂര്‍ തത്തംപള്ളിയില്‍ അതിശക്തമായ ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയടിച്ചു. മരങ്ങള്‍ കടപുഴകി വീണുള്‍പ്പെടെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയായ മുഴുവന്നൂരിലും കാറ്റില്‍ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. കുന്നത്തുനാട് മേഖലയില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ തുടങ്ങിയ മഴ നിര്‍ത്താതെ പെയ്യുകയാണ്. എറണാകുളം ജില്ലയിലെ പല പഞ്ചായത്തുകളിലും മഴ തുടരുകയാണ്. മലയോര മേഖലയിലാണ് കൂടുതല്‍ നാശനഷ്ടം

കോട്ടയം രാമപുരം മേതിരിയിലും നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണതായി വിവരമുണ്ട്. പുലര്‍ച്ച അഞ്ചരയോടെയായിരുന്നു കനത്ത കാറ്റ് വീശിയത്. വൈദ്യുത ബന്ധവും പലയിടത്തും തകരാറിലായി.

ഇടുക്കിയിലും കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. തൊടുപുഴ പടിഞ്ഞാറെ കോടിക്കുളത്ത് വീടുകള്‍ക്ക് മുകളില്‍ മരം ഒടിഞ്ഞുവീണു. അളപായമില്ല. മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വടക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *