കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ട്; പരിഹരിക്കും: രാഹുല്‍ ഗാന്ധി

Rahul_Gandhiതിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്നും അതെല്ലാം ചര്‍ച്ചയിലൂടെ പരഹരിക്കാനാവുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് പ്രധാനം. യുവാക്കളുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി മുന്നോട്ടു പോകണം. ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുന്ന സി.പി.ഐ.എമ്മിന് ഇപ്പോള്‍ തിരിച്ചു വരാനാവാത്ത അവസ്ഥയാണുള്ളത്.

മോദി സര്‍ക്കാരാകട്ടെ സമ്പന്നരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പ്രാധാന്യം നല്‍കുന്നത്. മാത്രമല്ല, ബി.ജെ.പി ഇന്ത്യയെ വിഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്- രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

കഴിഞ്ഞ ദിവസം രാത്രി രാഹുല്‍ ഗാന്ധി യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മദ്യനയം സംബന്ധിച്ച് യു.ഡി.എഫിനകത്ത് നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയതായാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *