ബാര്‍ കോഴ: മന്ത്രി മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്


maniതിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സിന്റെ നിയമോപദേശം.


വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടേതാണ് നിയമോപദേശം. അന്വേഷണ റിപ്പോര്‍ട്ട് സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.


എന്നാല്‍ മാണിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന വിജിലന്‍സ് പ്രോസിക്യൂഷന്‍ മേധാവിയുടെ നിയമോപദേശവും ഇതിനോടകം വന്നിട്ടുണ്ട്.

കേസെടുക്കണമെന്ന ലീഗല്‍ അഡൈ്വസറുടെ നിയമോപദേശം കൂടി വന്നതോടെ വിജിലന്‍സ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

എന്തായാലും കേസെടുക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടു ദിവസത്തിനകം അറിയാനാവുമെന്നാണ് കരുതുന്നത്.

പൂട്ടിയ ബാറുകള്‍ തുറക്കാനായി മന്ത്രി ബാറുടമകളുടെ കയ്യില്‍ നിന്നു കോഴ വാങ്ങിയതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പ്രാഥമികാന്വേഷണത്തിന് വിജിലന്‍സിനോട് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.



Sharing is Caring