കേരള സംസ്ഥാന പ്രകൃതി വിഭവ സംരക്ഷണ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്

koyilandi nagarasabha (2)കൊയിലാണ്ടി: ഈ വര്‍ഷത്തെ കേരള സംസ്ഥാന പ്രകൃതി വിഭവ സംരക്ഷണ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്.

പ്രകൃതി വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് മാതൃകാപരമായ പല പരിപാടികളും നഗരസഭയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം, തണ്ണീര്‍ത്തട സംരക്ഷണം, കണ്ടല്‍കാട് സംരക്ഷണം, കാര്‍ഷിക സംരക്ഷണം എന്നു തുടങ്ങി വിവിധ പ്രകൃതി സൗഹൃദ പദ്ധതികള്‍ നഗരസഭ ഏറ്റെടുത്ത് നടത്തിയിരുന്നു.

ഡിസംബര്‍ 22ന് തൊടുപുഴയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ നഗരസഭാദ്ധ്യക്ഷ കെ.ശാന്ത മന്ത്രി കെ.സി ജോസഫില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുരസ്‌കാരത്തിനായി പരിഗണിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നഗരസഭയോടൊപ്പം നിന്ന കൊയിലാണ്ടിയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും കെ.ശാന്ത അറിയിച്ചു.

നഗരസഭയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതാദ്യമായല്ല പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരള സംസ്ഥാനത്തിന്റെ തന്നെ മലിനീകരണ ബോര്‍ഡിന്റെ പുരസ്‌കാരവും കൊയിലാണ്ടി നഗരസഭ സ്വന്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *